ഇംഫാല്‍: മണിപ്പൂരില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയ...
ഇംഫാല്‍: മണിപ്പൂരില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലില്‍ വീണ്ടും ആയുധം കൊളളയടിക്കാന്‍ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആര്‍ബി ക്യാംപിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
യോര്ബംഗ്, ലാംലായ് മേഖലകളില്‍ നിരവധി മീരാ പൈബികള് സുരക്ഷാ സേനയെ തടഞ്ഞു. തമ്നപോക്പി ഗ്രാമത്തില്‍ ആയുധധാരികളായവര്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും വയലില്‍ കൃഷി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
Key words: Manipur, Tension
COMMENTS