Suresh Gopi to appear before police today
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. കേസില്‍ 354 എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമങ്ങളെ കാണുന്നതിനിടെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയും അവര്‍ തട്ടിമാറ്റി പിന്നോട്ടു പോവുകയുമായിരുന്നു.
വീണ്ടും അവര്‍ ചോദ്യം ചോദിച്ചപ്പോള്‍ വീണ്ടും കൈവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ അപമര്യാദയായി പെരുമാറിയെന്നു കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Suresh Gopi, Police, Kozhikode
COMMENTS