തിരുവനന്തപുരം: വൈദ്യുതി വകുപ്പിന് കീഴില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രം...
തിരുവനന്തപുരം: വൈദ്യുതി വകുപ്പിന് കീഴില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്.
വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ അഴിമതിയുണ്ടെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ചാര്‍ജ് ചെയ്യല്‍ നടക്കുന്നത് ആപ്പ് വഴിയാണ്, ഇതിനായി ആപ്പില്‍ മുന്‍കൂറായി പണം കെട്ടണം. നിശ്ചിത കാലയളവില്‍ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്നും, അങ്ങനെ വൈദ്യുതി വകുപ്പിന് കീഴില്‍ കോടികളുടെ അഴിമതിയെന്നുമാണ് ആരോപണം.
വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ് പോയിന്റ് സ്ഥാപിക്കാന്‍ കോടികള്‍ ചെലവിട്ടു. വൈദ്യുതി ചാര്‍ജ് ചെയ്യാന്‍ കെഎസ്ഇബി പുറത്തിറക്കിയ കെ മാപ്പ് പ്രവര്‍ത്തന രഹിതമാണ്. ഇതിനു പകരം ചാര്‍ജ് മോഡിനെ തെരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു.
Key words: P.K Firoz, Kseb, Kerala, orruption
COMMENTS