കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി നാളെ. തിരുവനന്തപുരം സ്വദേശി മദുസൂധനന്‍ നമ്പൂതിരി നല്കിയ ഹര്‍ജി പര...
കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി നാളെ. തിരുവനന്തപുരം സ്വദേശി മദുസൂധനന്‍ നമ്പൂതിരി നല്കിയ ഹര്‍ജി പരിഗണിക്കവെ ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി കണ്ടെത്തി. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ദേവസ്വം നിലപാടിനെ സര്‍ക്കാരും പിന്തുണച്ചു.
കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ശബരിമല മേല്‍ശാന്തിയായി പി. എന്‍. മഹേഷിനെയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. മേല്‍ ശാന്തി തിരഞ്ഞെടുപ്പിനെ എതിര്‍ത്ത് നല്കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പര്‍ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ആരോപിക്കുന്നത്.
Key words: Sabarimala, Melshanti election, Court, Verdict
COMMENTS