ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി തുടരാന്‍ രാഹുല്‍ ദ്രാവിഡ് പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ടീം ഹെഡ് കോച്ച് രാഹുല്‍ ദ്ര...
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി തുടരാന്‍ രാഹുല്‍ ദ്രാവിഡ് പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ടീം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിനും സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.
2023 ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചപ്പോള്‍ ദ്രാവിഡിന്റെ 2 വര്‍ഷത്തെ കരാറും അവസാനിച്ചിരുന്നു. ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കിരീടപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഇത് രാഹുലിനെ നിരാശനാക്കുകയും അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശീലക സ്ഥാനത്തുനിന്നും രാഹുലിനെ മാറ്റേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാടെടുത്തത്.
അതേസമയം, കരാര്‍ പുതുക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജോലി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ടീം അംഗങ്ങളെ സജ്ജമാക്കുന്നതായിരിക്കും.
Key words: Rahul Dravid, India, Cricket, BCCi
COMMENTS