P.V Anvar MLA inaugurated the roads that Rahul Gandhi MP supposed to inaugurate today
മലപ്പുറം: നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ. ഇന്നു വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് തന്നെ ഉദ്ഘാടനം ചെയ്ത് വിവാദത്തിലായത്.
നിലമ്പൂരിലെ പിഎംജിഎസ്വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് അന്‍വര്‍ നിര്‍വഹിച്ചത്. പിഎംജിഎസ്വൈ റോഡുകളുടെ ഉദ്ഘാടനം നടത്തേണ്ടത് എം.പിമാരായിരിക്കണമെന്നിരിക്കെ അന്‍വറിന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്.
അതേസമയം അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം എം.എല്‍.എ ലംഘിച്ചിരിക്കുകയാണെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറത്തെത്തും.
എന്നാല്‍ കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകള്‍ നിര്‍മിക്കുന്നതെന്നും താനാണ് അതിന് നിര്‍ദ്ദേശം നല്‍കിയതെന്നും രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയാണെന്നുമാണ് അന്‍വറിന്റെ ഈ വിഷയത്തിലുള്ള വിശദീകരണം.
Keywords: Rahul Gandhi MP, P.V Anvar MLA, Inaugurated, Roads
COMMENTS