കോയമ്പത്തൂര്‍: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് അറസ്റ്റിലായ പ്രമുഖ ബൈ...
കോയമ്പത്തൂര്‍: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് അറസ്റ്റിലായ പ്രമുഖ ബൈക്ക് റേസറായ മലയാളി യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. തൃശൂര്‍ സ്വദേശിയായ 24 കാരന് അല്‍ഡ്രിന്‍ ബാബുവാണ് ഒക്ടോബര്‍ 30 ന് കോയമ്പത്തൂര്‍ പൊലീസിന്റെ പിടിയിലായത്.
രണ്ടുവര്‍ഷം മുന്‍പ് അല്ഡ്രിനുമായുള്ള ബന്ധം പരാതിക്കാരിയായ യുവതി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു.
തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെ കണ്ടെത്തുകയായിരുന്നു.
നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടു തവണ വിജയിയാണ് അല്‍ഡ്രിന്‍.
Key words: Kerala, Malayali Bike Rider, Arrest, Bail
COMMENTS