Nisha Jose K Mani about her cancer treatment
കോട്ടയം: തനിക്ക് അര്‍ബുദരോഗമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വെളിപ്പെടുത്തി ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ നിഷ ജോസ്.
അതേസമയം രോഗത്തെ തോല്‍പ്പിക്കാമെന്നുള്ള ഉറച്ച ആത്മവിശ്വാസമുണ്ടെന്നും ഭര്‍ത്താവ് ജോസ് കെ മാണിയടക്കം എല്ലാ ബന്ധുക്കളും പൂര്‍ണ പിന്തുണയുമായി പിന്നിലുണ്ടെന്നും അവര്‍ പറഞ്ഞു.
എല്ലാ വര്‍ഷവും മാമോഗ്രാം പരിശോധന നടത്താറുണ്ടെന്നും അങ്ങനെയാണ് ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ചതെന്നും അവര്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചുനല്‍കി ശ്രദ്ധിക്കപ്പെട്ടിരുന്ന നിഷ ജോസ് ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു.
Keywords: Nisha Jose K Mani, Cancer, Mammogram
COMMENTS