തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് ഏറെ വിമര്‍ശനങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്ന് ബസ് വാങ്ങിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതല്‍ ചെലവാകും. പുതിയ ബസില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി വാങ്ങുന്ന ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ബംഗ്ലൂരുവിലാണ് ആഡംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം ധനവകുപ്പ് അനുവദിച്ചത്.
COMMENTS