NCW member Khushbu is against actor Mansoor Ali Khan
ചെന്നൈ: അഭിമുഖത്തില്‍ നടികളെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലി ഖാനെതിരെ നടപടിയെടുക്കുമെന്ന് നടിയും ദേശീയ വനിതാകമ്മീഷന് അംഗവുമായ ഖുശ്ബു.
ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതെവിടാനാവില്ലെന്നും വിഷയം വനിതാകമ്മീഷനിലെ മറ്റ് അംഗങ്ങളുമായും ചര്‍ച്ച ചെയ്തെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഖുശ്ബു പറഞ്ഞു.
വിജയ്യും തൃഷയും നായികാനായകന്മാരായ ലിയോ സിനിമയുടെ അഭിമുഖത്തിലാണ് നടന് മന്‍സൂര്‍ അലി ഖാന് തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് അപമാനിച്ചത്.
ഇതിനെതിരെ ആദ്യം തൃഷ തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തമിഴ്സിനിമയിലെ പ്രമുഖരടക്കം നടനെതിരെ രംഗത്തെത്തുകയായിരുന്നു.
Keywords: NCW, Khushbu, Mansoor Ali Khan, Thrisha
COMMENTS