Muslim League move to protest against government
മലപ്പുറം: സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് മുസ്ലിം ലീഗ് സമരം. വാര്‍ത്താസമ്മേളനത്തിലാണ് ലീഗ് ഈ വിവരം പ്രഖ്യാപിച്ചത്.
സമരത്തിന് മുന്നോടിയായി ലീഗ് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് സമര പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ജനകീയ വിഷയങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുന്നുയെന്ന് ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് നല്ലതുതന്നെയാണെന്ന് വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് വന്‍ പരാജയമാണെന്നും ജനങ്ങള്‍ക്ക് പെന്ഷന് പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തും പ്രശ്നമുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം വേണ്ട രീതിയില്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
Keywords: Muslim League, Government, Protest
COMMENTS