ഇശ്ലാമാബാദ്: മിയാന്‍വാലിയിലെ പാകിസ്ഥാന് വ്യോമസേനാ താവളത്തില്‍ വന്‍ ഭീകരാക്രമണം. പാക്കിസ്ഥാന് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേനാ പരിശീല...
ഇശ്ലാമാബാദ്: മിയാന്‍വാലിയിലെ പാകിസ്ഥാന് വ്യോമസേനാ താവളത്തില്‍ വന്‍ ഭീകരാക്രമണം. പാക്കിസ്ഥാന് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തില്‍ ഇന്ന് രാവിലെ ആറ് തീവ്രവാദികള്‍ ആക്രമണം നടത്തി. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മൂന്ന് തീവ്രവാദികള്‍ താവളത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ വളയുകയും ചെയ്തു. ഭീകരാക്രമണത്തില്‍ മൂന്ന് വിമാനങ്ങളും ഒരു ഇന്ധന ടാങ്കറും തകര്‍ന്നു.
ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തെഹ്രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.
Key words: Terrorist Attack, Pakistan Air Force base
COMMENTS