തിരുവനന്തപുരം: രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. എന്നിട്ടും ദാരിദ്രം മറ...
തിരുവനന്തപുരം: രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. എന്നിട്ടും ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 28586 കുടുംബങ്ങള്‍ക്ക് നല്‍കേണ്ട 246 കോടിയുടെ ആനുകൂല്യങ്ങള്‍ മൂന്ന് കൊല്ലമായിട്ടും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന് പുറത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണം പോലും നല്കാന് ശേഷിയില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാട്ടുന്നത്, ഇത് ധൂര്‍ത്താണ്.
ഇതുവരെ കാണാത്ത തരത്തില്‍ ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. 140 നിയോജകമണ്ഡലങ്ങളിലും ജനസദസുകള്‍ സംഘടിപ്പിച്ച് അഴിമതി സര്‍ക്കാരിനെ യു.ഡി.എഫ് വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Key words: Pinarayi Vijayan, V.D Satheesan, Keraleeyam
COMMENTS