കോഴിക്കോട്: യുനസ്ക്കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് സ്വന്തം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത് എന്നത് സംസ്ഥാനത്...
കോഴിക്കോട്: യുനസ്ക്കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് സ്വന്തം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത് എന്നത് സംസ്ഥാനത്തിനാകെ അഭിമാനം.
സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്പ്പറേഷന് നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്.
യുനെസ്കോ എന്നത് യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ്. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ആശയവിനിമയം, വിവരങ്ങള്‍ എന്നിവയില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് സമാധാനത്തിനും സുരക്ഷയ്ക്കും സംഭാവന നല്കുന്നു.
Key words: Kozhikode, UNESCO, City of Literature
COMMENTS