കൊല്ലം: കൊല്ലം ഓയൂരിലെ ആറു വയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവര്‍ക്ക് നേരിട്ട...
കൊല്ലം: കൊല്ലം ഓയൂരിലെ ആറു വയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് പൊലീസ്. മാത്രമല്ല, ശ്രീവല്ലത്ത് കണ്ടെത്തിയ കാര്‍ സി സി ടിവി ദൃശ്യങ്ങളിലുള്ള കാര്‍ അല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പര്‍ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാര്‍ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാല്‍ കാര്‍ വാഷിംഗ് സെന്ററില്‍ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഈ കാര്‍ സി സി ടിവി ദൃശ്യങ്ങളില്‍ ഉള്ളതല്ലെന്നാണ് പിന്നീട് പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് 17 മണിക്കൂറോളം പിന്നിടുമ്പോഴും പൊലീസിന് പ്രതികളെ പിടികൂടാനോ, കുട്ടിയെ കണ്ടെത്താനോ ആയിട്ടില്ല. തട്ടിക്കൊണ്ടു പോകലിന് വാര്‍ത്താ പ്രാധാന്യം ഏറിയ സാഹചര്യത്തില്‍ പ്രതികളും യാതൊരു പഴുതും ഉണ്ടാകാത്ത രീതിയിലാകും ഓരോ നീക്കവും നടത്തുക. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ലൊക്കേഷനും മറ്റും കണ്ടെത്തുന്നതും പൊലീസിന് വെല്ലുവിളിയാണ്.
Key words: Kidnaping, Girl, Kollam
COMMENTS