Keraleeyam celebration started
തിരുവനന്തപുരം: കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ തുടക്കം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചുപറയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവരും കമല്ഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ താരങ്ങളും എം.എ യൂസഫലി, രവി പിള്ള തുടങ്ങിയ ബിസിനസ് മാഗ്നറ്റുകളും വേദിയില്‍ സന്നിഹിതരായിരുന്നു. അതേസമയം പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Keywords: Keraleeyam, Celebration, CM, Inaguration
COMMENTS