ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണന് അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നാണ് കങ്കണ പ്രതികരിച്ചത്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണന് അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നാണ് കങ്കണ പ്രതികരിച്ചത്. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് കങ്കണയുടെ ഈ പ്രതികരണം. ഇതോടെ കങ്കണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ശ്രീകൃഷ്ണന് അനുഗ്രഹിച്ചാല്‍ ഞാന്‍ പോരാടും എന്നാണ് അവര്‍ മറുപടി പറഞ്ഞത്.
600 വര്‍ഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ അവര്‍ പ്രശംസിക്കുകയും ചെയ്തു.
'ബിജെപി സര്‍ക്കാരിന്റെ ശ്രമഫലമായി, 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാര്‍ക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം,' അവര്‍ പറഞ്ഞു.
മാത്രമല്ല, കടലിനടിയില്‍ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്നും കങ്കണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Key words: Kangana, Bollywood Actress, Politics, BJP
COMMENTS