ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ മറ്റൊരു മൗലാന നേതാവ് കൂടി കൊല്ലപ്പെട്ടു. കറാച്ചിയില്‍, പ്രശസ്ത മത നേതാവ് നാത്ത് ഖവാന്‍ മൗലാന റഹിമുള്ള എന്ന മൗലാന...
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ മറ്റൊരു മൗലാന നേതാവ് കൂടി കൊല്ലപ്പെട്ടു. കറാച്ചിയില്‍, പ്രശസ്ത മത നേതാവ് നാത്ത് ഖവാന്‍ മൗലാന റഹിമുള്ള എന്ന മൗലാന റഹീമുള്ള താരിഖാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ളയാളാണ് മൗലാന താരിഖ്. മൗലാന താരിഖ് തന്റെ മതപരമായ റാലികളില്‍ ഇന്ത്യയ്ക്കെതിരെ പലപ്പോഴും പ്രസ്താവനകള്‍ നടത്താറുണ്ടായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, കറാച്ചിയിലെ ഒറംഗി ടൗണില്‍ ഒരു മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മൗലാന റഹീമുള്ള താരിഖ് ആക്രമിക്കപ്പെട്ടത്. വഴിയില്‍വെച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് മൊഴിയനുസരിച്ച്, ഈ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നു.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. ഒരാഴ്ച മുമ്പ് ലഷ്കറിന്റെ ടോപ്പ് കമാന്‍ഡര്‍ അക്രം ഘാസി കൊല്ലപ്പെട്ടിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഗാസിക്ക് നേരെ ചില അക്രമികള്‍ കനത്ത വെടിവയ്പ്പ് നടത്തിയിരുന്നു. നേരത്തെ പത്താന് കോട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ അടുത്ത കാലത്തായി പാക്കിസ്ഥാനില്‍ വളരുന്ന ഭീകരരുടെ അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ്.
Key words: Jaish-e-Mohammed, Terrorist, Killed, Pakistan
COMMENTS