* വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ ഗാസയിലുടനീളം ആക്രമണം നടത്തി ഗാസ സിറ്റി: ഒന്നരമാസത്തിലേറെയായി തുടരുന്ന അതി ക്രൂരമായ ഗാസ-...
* വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ ഗാസയിലുടനീളം ആക്രമണം നടത്തി
ഗാസ സിറ്റി: ഒന്നരമാസത്തിലേറെയായി തുടരുന്ന അതി ക്രൂരമായ ഗാസ- ഇസ്രയേല്‍ പോരാട്ടത്തില്‍ ഇന്നു മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ ഏഴിനു വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നാലു ദിവസവും എല്ലാ നടപടികളും ഹമാസും ഇസ്രയേല്‍ സൈന്യവും നിര്‍ത്തിവയ്ക്കും.
അതേസമയം, നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ ഗാസയിലുടനീളം ആക്രമണം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഖത്തറിനും ഈജിപ്തിനും നന്ദി പറഞ്ഞ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ കരാര്‍ ഇത്രയും വൈകാന്‍ കാരണം നെതന്യാഹുവിന്റെ നിലപാടുകളാണെന്ന് ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള 13 ബന്ദികളെ ഇന്ന് വൈകുന്നേരം നാലിന് ഹമാസ് മോചിപ്പിക്കും. ഇവരെ മോചിപ്പിച്ചാലുടന്‍ 39 പാലസ്തീന് തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും.
ഇതിനോടകം ഗാസയില്‍ നിന്ന് ഒഴിപ്പിച്ച നൂറിലധികം റഷ്യന്‍ പൗരന്മാര് മോസ്കോയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയതായി റഷ്യയുടെ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു
എന്നാല്‍ യുദ്ധം അവസാനിക്കുന്നില്ലെന്നും വെടിനിര്‍ത്തല്‍ കാലഘട്ടം കഴിഞ്ഞാലുടന്‍ പോരാട്ടം തീവ്രമായി പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.
Key words: Israel, Hamas, Ceasefire, Gaza
COMMENTS