ന്യൂഡല്‍ഹി: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരില്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ബൗളര്‍മാരില്‍ മുഹമ്മദ് സിറാജു...
ന്യൂഡല്‍ഹി: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരില്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ബൗളര്‍മാരില്‍ മുഹമ്മദ് സിറാജും ഒന്നാമതെത്തി.
ഇന്ന് പുറത്തുവന്ന പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായി ശുഭ്മാന്‍ ഗില്‍ ഒന്നാമതും 824 പോയിന്റുമായി ബാബര്‍ അസം രണ്ടാം സ്ഥാനത്തുമാണ്. 771 പോയിന്റുമായി ക്വിന്റണ്‍ ഡി കോക്ക് ആണ് മൂന്നാം സ്ഥാനത്ത്. വിരാട് കോഹ്ലി നാലാമതും രോഹിത് ശര്‍മ ആറാമതുമാണ്.
ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഒന്നാമതെത്തി. ഇന്ത്യയുടെ നാല് ബോളര്‍മാരാണ് ആദ്യ പത്തില്‍ ഇടം നേടിയത്. കുല്‍ദീപ് യാദവ് (4), ജസ്പ്രീത് ബുമ്ര (8), മുഹമ്മദ് ഷമി (10) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
Key words: Cricket, India, ICC
COMMENTS