മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ആരംഭിച്ചപ്പോള്‍, ഇന്ത്യയും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും പ്രവചിച്ചിരുന്നു. ...
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ആരംഭിച്ചപ്പോള്‍, ഇന്ത്യയും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും പ്രവചിച്ചിരുന്നു. ഇന്നിതാ ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യ-ന്യൂസിലാണ്ട് സെമി ഫൈനല്‍ എത്തിയിരിക്കുന്നു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യക്കാണ് കൂടുതല്‍ പേര് സാധ്യത കല്പിക്കുന്നത്. 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് കിരീടം ഇന്നും ന്യൂസിലാണ്ടിന് കിട്ടാക്കനിയാണ്. 2019ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ വിജയപ്രതീക്ഷയുമായെത്തിയ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സരം ആരംഭിക്കും.
വാങ്കഡെ പിച്ച് പൊതുവേ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍, എന്നാല്‍ സ്പിന്നര്‍മാര്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും.
രോഹിത് ശര്‍മ്മ, വിരാട് കോലി, കെയ്ന്‍ വില്യംസണ്, ജസ്പ്രീത് ബുംറ, രച്ചിന്‍ രവീന്ദ്ര, കുല്‍ദീപ് യാദവ്, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട് അങ്ങനെ കളിയുടെ ഗതി ആരു നിയന്ത്രിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതു തന്നെ.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ സ്വിംഗ് ആക്രമണവും ഇന്ത്യക്ക് നിര്‍ണായകമാകും. ഇന്ത്യയുടെ പ്ലെയിംഗ് 11ല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല, എന്നാല്‍ പിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓപ്പണര്‍ വില്‍ യങ്ങിനെയോ സ്പിന്നര്‍ ഇഷ് സോധിയെയോ ന്യൂസിലന്‍ഡ് തിരികെ കൊണ്ടുവരും.
COMMENTS