ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ചു, കോലിക്ക് ഏകദിനത്തില്‍ നാല്പത്തൊമ്പതാം സെഞ്ചുറി, ജഡേജയ്ക്ക് അഞ്ചു വിക്കറ്റ്, തുടര്‍ച്ചയായ എട്ടാം ജയത്തോടെ ടീം ഇന്ത്യ

India beat South Africa by 243 runs in World Cup cricket to claim their eighth consecutive win. Ravindra Jadeja took the helm of India's win


കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ തുടര്‍ച്ചയായ എട്ടാം ജയം സ്വന്ത്വമാക്കി. അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചു. ലോകകപ്പില്‍ ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത് ആദ്യമാണ്.

ഇതോടൊപ്പം സെഞ്ചുറി നേട്ടത്തോടെ വിരാട് കോലി ഏക ദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 48 സെഞ്ചുറിയാണ് സച്ചിന്റെയും വിരാടിെന്റയും പേരില്‍ കുറിക്കപ്പെട്ടത്‌. വിരാട് കോലിയാണ് മാന്‍ ഒഫ് ദി മാച്ച്.

ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിനാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ചുരുട്ടിക്കെട്ടിയത്.തുടര്‍ സെഞ്ച്വറികളുമായി ഈ ലോകകപ്പില്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഡി കോക്കിന്റെ വിക്കറ്റ് പിഴുതുകൊണ്ട് മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ തേരോട്ടത്തിനു തുടക്കമിട്ടത്.

ചരിത്ര വിജയത്തിന് തുടക്കം കുറിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്കന്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിയുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അപാര ഫോമില്‍ ബാറ്റ് വീശിയ ക്യാപ്ടന്‍ രോഹിത് ശര്‍മ നിമിഷ നേരം കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ താളം തകര്‍ത്തു. 24 പന്തില്‍ 40 റണ്‍സെടുത്ത രോഹിതിനെ കഗീസോ റബാഡ പുറത്താക്കുകയായിരുന്നു. 

101 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശ്രേയസ് അയ്യരും (77) തിളങ്ങി. എയ്ഡന്‍ മര്‍ക്രം ഒഴികെ എല്ലാ ബൗളര്‍മാരും ദക്ഷിണാഫ്രിക്കക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ശുഭ്മന്‍ ഗില്ലുമൊത്ത് ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് നേടിയത്. രോഹിത് മടങ്ങിയതിനു പിന്നാലെ എത്തിയ വിരാട് കോലിയും അനായാസം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. 

കേശവ് മഹാരാജ് അവിശ്വസനീയമെന്നു തോന്നിക്കുന്ന പന്തില്‍ ഗില്ലിന്റെ (23) കുറ്റി പിഴുതതോടെ കോലി  സൂക്ഷ്മതയോടെ കളിക്കാനാരംഭിച്ചു. 


തുടക്കത്തില്‍ ടൈമിംഗ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ശ്രേയസ് അയ്യര്‍ പതുക്കെ ഫോമിലേക്കുയര്‍ന്നു. ഫിഫ്റ്റിക്ക് ശേഷം ആക്രമണകാരിയായി മാറിയ അയ്യരെ  ലുങ്കി എന്‍ഗിഡിയാണ് വീഴ്ത്തിയത്. 87 പന്തില്‍ 77 റണ്‍സ് നേടിയ അയ്യര്‍ മൂന്നാം വിക്കറ്റില്‍ വിരാട് കോലിയുമൊത്ത് 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ശ്രേയസ് വീണതോടെ ഇന്നിംഗ്സ് വേഗം കുറഞ്ഞു.  കെഎല്‍ രാഹുല്‍ (8) കൂറ്റനടിക്കു ശ്രമിച്ചു പുറത്തായി. ആക്രമിച്ചുകളിച്ച സൂര്യകുമാര്‍ യാദവിനെ (14 പന്തില്‍ 22) തബ്രൈസ് ഷംസി വീഴ്ത്തി.

കോലി 119 പന്തിലാണ് നാല്പത്തൊമ്പതാം ഏകദിന സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടായി വിരാട് കോലി മെല്ലെപ്പോയത് ഇന്നിംഗ്‌സിനും വേഗം കുറയാന്‍ കാരണമായി. അവസാന 10 ഓവറില്‍ കോലി നേടിയത് രണ്ടു ഫോര്‍ മാത്രമായിരുന്നു. 121 പന്തില്‍ 101 റണ്‍സ് നേടി കോലി പുറത്താവാതെ നിന്നു.

എന്നാല്‍, സൂര്യകുമാറിനു ശേഷം വന്ന രവീന്ദ്ര ജഡേജ  അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ജഡേജ 15 പന്തില്‍ 29 റണ്‍സാണ് നേടിയത്.

പരിക്കേറ്റ ലുങ്കി എന്‍ഗിഡി അവസാന ഓവറില്‍ രണ്ട് പന്ത് മാത്രമെറിഞ്ഞ് മടങ്ങിയപ്പോള്‍ മാര്‍ക്കോ യാന്‍സനാണ് ശേഷിച്ച പന്തുകള്‍ എറിഞ്ഞത്. 

Summary: India beat South Africa by 243 runs in World Cup cricket to claim their eighth consecutive win. Ravindra Jadeja took the helm of India's win with five wickets. This is the first time Jadeja has taken five wickets in a World Cup.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ചു, കോലിക്ക് ഏകദിനത്തില്‍ നാല്പത്തൊമ്പതാം സെഞ്ചുറി, ജഡേജയ്ക്ക് അഞ്ചു വിക്കറ്റ്, തുടര്‍ച്ചയായ എട്ടാം ജയത്തോടെ ടീം ഇന്ത്യ
ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ചു, കോലിക്ക് ഏകദിനത്തില്‍ നാല്പത്തൊമ്പതാം സെഞ്ചുറി, ജഡേജയ്ക്ക് അഞ്ചു വിക്കറ്റ്, തുടര്‍ച്ചയായ എട്ടാം ജയത്തോടെ ടീം ഇന്ത്യ
India beat South Africa by 243 runs in World Cup cricket to claim their eighth consecutive win. Ravindra Jadeja took the helm of India's win
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjsxBlvpJuiAL5w29lwiUW977pmF9NTPYkWjejCjBg9VFdanyvQrGnjacuRdvFp4dfN-kaQEO_3zOFaAFcKm8Tj2r5Y_6KFXj7xIXBAMVuEalDKHTtcaTYw-3ZiXEv7qFnh8vxzNreMHnjdOFgtJJswks8VT-7229DI9jfZGve0jbdIqCPH_uyn6KO8E4/s320/virat%20kohli%20india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjsxBlvpJuiAL5w29lwiUW977pmF9NTPYkWjejCjBg9VFdanyvQrGnjacuRdvFp4dfN-kaQEO_3zOFaAFcKm8Tj2r5Y_6KFXj7xIXBAMVuEalDKHTtcaTYw-3ZiXEv7qFnh8vxzNreMHnjdOFgtJJswks8VT-7229DI9jfZGve0jbdIqCPH_uyn6KO8E4/s72-c/virat%20kohli%20india.jpg
www.vyganews.com
https://www.vyganews.com/2023/11/india-beat-south-africa-by-243-runs.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/india-beat-south-africa-by-243-runs.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy