തിരുവനന്തപുരം: ആത്മഹത്യാ ശ്രമത്തിനു പിന്നാലെ എന്തുകൊണ്ട് താന്‍ അത് ചെയ്തെന്ന വിശദീകരണവുമായി പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന് ഷുഹൈബ്. ക...
തിരുവനന്തപുരം: ആത്മഹത്യാ ശ്രമത്തിനു പിന്നാലെ എന്തുകൊണ്ട് താന്‍ അത് ചെയ്തെന്ന വിശദീകരണവുമായി പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന് ഷുഹൈബ്. കോളേജിലെ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും എല്ലാം വേട്ട വലിയ തോതില്‍ മാനസികമായി ബാധിച്ചിരുന്നുവെന്നും, അതിന്റെ കൂടെയുള്ള നട്ടെല്ലിനുണ്ടായ ചതവ് കാരണം പരീക്ഷ വരെ നിന്ന് എഴുതണ്ട അവസ്ഥയിലേക്കും എത്തിച്ചു.
പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോള്‍ ഞാന്‍ ചെയ്ത വിഡ്ഢിത്തം നിങ്ങള്‍ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അലന് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ഫ്ലാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് കഴിഞ്ഞ ദിവസം അലന് ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉറക്ക ഗുളിക 30 എണ്ണം കഴിച്ചുവെന്നാണ് എഫ്.ഐ ആറിലുള്ളത്.
'സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്' അലന് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് അലന് വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാന്‍ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
Key words: Alan Shuhaib, Suicide Attempt
COMMENTS