High court order about Sabarimala melsanthi election
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനം ശരിവച്ച് ഹൈക്കോടതി. മേല്‍ശാന്തി നിയമനം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.
തിരുവനന്തപുരം സ്വദേശി മദുസൂധനന്‍ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം.
എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യവും സമര്‍പ്പിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Keywords: High court, Sabarimala, Melsanthi election
COMMENTS