തിരുവനന്തപുരം: മുഖ്യമന്ത്രിയായാലും ഗവര്‍ണറായാലും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യറാകണമെന്ന് കെപിസിസി...
തിരുവനന്തപുരം: മുഖ്യമന്ത്രിയായാലും ഗവര്‍ണറായാലും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
ഗവര്‍ണറിലൂടെ അമിതാധികാരം സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ബിജെപി ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍-മുഖ്യമന്ത്രി പോരെന്ന് സുധാകരന്. എത്രയോ വര്‍ഷമായി ഉണ്ടാക്കിവച്ച ലോകായുക്ത ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നു, ആ ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുധാകരന് കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടെന്നും അത് പരിഹരിക്കണമെന്നും സുധാകരന് വ്യക്തമാക്കി.
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് സുപ്രീം കോടതിവരെ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
Key words: Governor, Pinarayai Vijayan, K. Sudhakaran
COMMENTS