ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പോലീസും സുരക്ഷാ സേനയും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പരിശ്രമിക്കുന്നതായി വിവരം.
ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടര്‍ന്ന് പരിഗം മേഖലയില്‍ പോലീസും സൈന്യവും തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടക്കത്തില്‍, ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നേരിയ വെടിവയ്പുണ്ടായി, തുടര്‍ന്ന് സുരക്ഷാവലയം ശക്തമാക്കുകയും തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ സംയുക്ത സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
Key words: Kashmir, Pulwama, Attack, Terrorost
COMMENTS