തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുട്ടടിയുമായി കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വര്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുട്ടടിയുമായി കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി.
യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന് ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാര്‍ഹിക ഉപാഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. നിരക്ക് വര്‍ധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും.
പുതിയ നിരക്ക് 2024 ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും.
വ്യവസായ സ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന 1.5 ശതമാനം മുതല്‍ 3 ശതമാനം വരെയാണ്. കൃഷിക്ക് യൂണിറ്റിന് 20 പൈസ നിരക്ക് കൂടി. സ്കൂള്‍, കോളജ്, ആശുപത്രി എന്നിവയ്ക്ക് 2.5 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. ഫിക്സഡ് ചാര്‍ജിലും വര്‍ധന വരുത്തി.
Key words: KSEB, Kerala, Charge Hike
COMMENTS