കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പൃഥ്വിരാജിനെ നായകനാകുന്ന 'ഗുരുവായൂര...
കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പൃഥ്വിരാജിനെ നായകനാകുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണമാണ് പെരുമ്പാവൂര്‍ നഗരസഭ തടഞ്ഞത്.
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പെരുമ്പാവൂര്‍ വെട്ടിക്കനാക്കുടിയില് ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12 -ാം വാര്‍ഡില്‍ കാരാട്ടു പളളിക്കരയിലാണു ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക നിര്‍മിക്കുന്നത്. ഇവിടം പാടമാണെന്നും മണ്ണിട്ടു നികത്തിയെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.
സിനിമാ സെറ്റ് നിര്‍മ്മിക്കുന്നതിനെതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്കി. സെറ്റ് നിര്‍മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാ അധികൃതര്‍ പറയുമ്പോഴും അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
COMMENTS