കൊല്ലം: കൊല്ലത്തുനിന്നും ഇന്നലെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഭികേല്‍ എന്ന കുട്ടിക്കായി സംസ്ഥാനത്താകെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിക്കൊ...
കൊല്ലം: കൊല്ലത്തുനിന്നും ഇന്നലെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഭികേല്‍ എന്ന കുട്ടിക്കായി സംസ്ഥാനത്താകെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിക്കൊണ്ടുപോയ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കാറില്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ ബൈക്കിന്റേത്.
കുട്ടിയെക്കുറിച്ചോ പ്രതികളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. ഇതിനായി 112 എന്ന നമ്പറിന്റെ സേവനങ്ങള്‍ ഉപയോഗിക്കാം.
അതേസമയം, സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Key words: Girl, issing, Kollam
COMMENTS