തിരുവനന്തപുരം: മുഖ്യമന്ത്രി ക്രിമിനലാണെന്നും നടത്തിയത് കലാപ ആഹ്വാനമാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനം. പഴയ...
തിരുവനന്തപുരം: മുഖ്യമന്ത്രി ക്രിമിനലാണെന്നും നടത്തിയത് കലാപ ആഹ്വാനമാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനം.
പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ ക്രിമിനല്‍ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നുവെന്നും നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന് പറഞ്ഞു.
ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും പറഞ്ഞ സതീശന് നാട്ടുകാരുടെ പണമാണ് നവ കേരള സദസ്സിന് ഉപയോഗിച്ചതെന്നും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ മനഃപൂര്‍വമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ്ഐആറില്‍ എഴുതിയത്.
ഇനി ഒരു നിമിഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് രാജിവെക്കണം.
അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്‍ശിച്ചു.
നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയല്ലെന്നും ഇടതുമുന്നണിയുടെ പരിപാടിയെന്നും ഇടതുമുന്നണി കണ്‍വീനറുടെ സര്‍ക്കുലറോടെ കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
COMMENTS