കാസര്‍കോഡ്: നവകേരള സദസിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സദസ്സ് പരാജയമാണെന്നും തെരഞ്ഞെടുപ്പിനു മുന്‍പുള്ള രാഷ്ട്ര...
കാസര്‍കോഡ്: നവകേരള സദസിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സദസ്സ് പരാജയമാണെന്നും തെരഞ്ഞെടുപ്പിനു മുന്‍പുള്ള രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നതെന്നും തലപ്പാവ് വെച്ച് രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വാസ്തവത്തില്‍ ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയുമാണ് കാഴ്ചബംഗ്ലാവില്‍ വെക്കേണ്ടതെന്നും എങ്കില്‍ ആള് കൂടുമെന്നും ചെന്നിത്തല പരിഹസിച്ചു.
നവകേരള സദസ്സിനായി വാങ്ങിയ ബസ് മ്യൂസിയത്തില്‍വെച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ കാണാനെത്തുമെന്ന സി.പി.എം നേതാവ് എ.കെ.ബാലന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.
നവകേരള സദസ്സെന്ന പേരില്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയപരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. പരാതി വാങ്ങാനാണെങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങിയാല്‍ പോരേയെന്നും ചെന്നിത്തല ചോദിക്കുന്നു.
Key words: Chennithala, Nava Kerala Sadas
COMMENTS