തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു മഴസാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകാം.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് ഉരുള്‍പൊട്ടിയത്. ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
അതേസമയം, തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്.
Key words: Red Alert, Rain, Kerala
COMMENTS