ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തുടനീളമുള്ള വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പ...
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തുടനീളമുള്ള വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീം കോടതി.
പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കാണ് കോടതി പ്രത്യേക നിര്‍ദേശം നല്‍കിയത്.
വൈക്കോല്‍ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
വായുമലിനീകരണ വിഷയങ്ങള്‍ കേള്‍ക്കുന്ന ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടപടെല്‍.
Key words: Supreme Court, Delhi, Pollution
COMMENTS