Azees nedumangad about imitate actor Ashokan
കൊച്ചി: നടന്‍ അശോകനെ ഇനി മുതല്‍ അനുകരിക്കില്ലെന്ന് വ്യക്തമാക്കി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് അസീസ് അശോകനെ ഇനി അനുകരിക്കില്ലെന്ന് പറഞ്ഞത്.
അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ ചില മിമിക്രി താരങ്ങള്‍ തന്നെ മോശമായി അനുകരിക്കുന്നുയെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതില്‍ അസീസിന്റെ പേര് എടുത്തുപറയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം.
നടന്റെ പരാമര്‍ശമുള്ള ഇന്റര്‍വ്യൂ കണ്ടിരുന്നെന്നും ഒരാളെ അനുകരിക്കുന്നത് അവര്‍ക്ക് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായസ്വാതന്ത്ര്യമാണെന്നും അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി അനുകരിക്കില്ലെന്നും അസീസ് പറഞ്ഞു.
മറ്റു താരങ്ങളും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തുമെന്നും എന്നാല്‍ ജീവിതമാര്‍ഗ്ഗമായതിനാല്‍ മിമിക്രിയില്‍ സ്‌കിറ്റുകളടക്കം വേറെ ഒരുപാട് ചെയ്യാനുണ്ടെന്നും അത് ചെയ്യുമെന്നും അസീസ് പറഞ്ഞു.
Keywords: Ashokan, Azees nedumangad, imitate, Mimicry
COMMENTS