മൂന്നു വിക്കറ്റിന് ദക്ഷിണാഫ്രിക്ക മൂക്കുകുത്തി, ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ കലമുടച്ചു. ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രതീക്ഷ ജനിപ്പിച്ച തുടക്കത്തിനു ശേഷം ദക്ഷിണാ...


കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ കലമുടച്ചു. ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രതീക്ഷ ജനിപ്പിച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്ക വീണ്ടും സെമിയില്‍ തോറ്റു. 16 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.

ഇതോടെ, ലോക കപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പായി. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

രണ്ടാം സെമിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കു തുടക്കം മുതല്‍ പിഴച്ചു. 49.4 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്തായി. 101 റണ്‍സ് നേടിക്കൊണ്ട് ഡേവിഡ് മില്ലര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടില്ല.

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൃത്യതയാര്‍ന്ന ബൗളിംഗും പിഴവില്ലാത്ത ഫീല്‍ഡും പിച്ചിന്റെ പിന്തുണയും കൂടിയായപ്പോള്‍ കങ്കാരുക്കള്‍ അപകടകാരികളായി മാറി. ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നുമെടുക്കതെ ക്യാപ്ടന്‍ ടെംബ ബാവുമ മടങ്ങി. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ഡികോക്ക് (3) ആറാം ഓവറില്‍ മടങ്ങി. ആദ്യ പത്തോവറില്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് വെറും 18 റണ്‍സ്.

മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും തുടരെ 13 ഓവറാണ് എറിഞ്ഞത്. ബാവുമ, ഡികോക്ക് എയ്ഡന്‍ മാര്‍ക്രം (10), വാന്‍ ഡെര്‍ ഡസ്സന്‍ (6) എന്നിവരും ഈ സ്‌പെല്ലില്‍ വന്നതുപോലെ മടങ്ങി. ഹേസല്‍വുഡ്  എട്ട് ഓവര്‍ തുടരെ എറിഞ്ഞു. 

ആദം സാമ്പയും കമ്മിന്‍സും എത്തിയതോടെ ദക്ഷിണാഫ്രിക്ക ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ ഒരുമിച്ച മില്ലറും ക്ലാസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. ഇരുവരും 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഒടുവില്‍ ട്രാവിസ് ഹെഡിന്റെ ഓവറില്‍ ക്ലാസനും (47) മാര്‍ക്കോ യാന്‍സനും പുറത്തായി.

70 പന്തില്‍ ഫിഫ്റ്റി തികച്ച മില്ലര്‍ ജെറാള്‍ഡ് കോര്‍ട്ട്‌സിയുമൊത്ത് (19) ഏഴാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല്പത്തെട്ടാം 115 പന്തില്‍ മില്ലര്‍ മൂന്നക്കം തികച്ചു. അടുത്ത പന്തില്‍ മില്ലര്‍ മടങ്ങുകയും ചെയ്തു. എട്ടു ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിംഗ്‌സ്. അവസാന ഓവറിലെ നാലാം പന്തില്‍ റബാഡ (10) മടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനു തിരശ്ശീല വീണു.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ് (48 പന്തില്‍ 62) നന്നായി കളിച്ചുവെങ്കിലും മറ്റുള്ളവരൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അഞ്ച് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയ ട്രാവിസ് ഹെഡാണ് മാന്‍ ഒഫ് ദി മാച്ച്. ഡേവിഡ് വാര്‍ണര്‍ (29), സ്റ്റീവ് സ്മിത്ത് (30), ലബുഷെയ്ന്‍ (18), ജോഷ് ഇംഗ്‌ളിസ് (28), മിച്ചല്‍ സ്റ്റാര്‍ക് (16), പാറ്റ് കമിന്‍സ് (14) എന്നിവര്‍ തട്ടിമുട്ടി ജയം ഉറപ്പിക്കുകയായിരുന്നു. 

അഞ്ചു തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഓസ്‌ട്രേലിയ ഇന്നത്തെ ഫോമില്‍ ഫൈനലില്‍ ഇന്ത്യയെ നേരിട്ടാല്‍ ഇന്ത്യയ്ക്കു കാര്യങ്ങള്‍ എളുപ്പമായിരിക്കും.

Summary:  After a promising start to the World Cup cricket tournament, South Africa again lost in the semi-finals. Australia defeated South Africa by three wickets with 16 balls to spare. With this, the India-Australia final in the World Cup was confirmed. The final will be held at the Narendra Modi Stadium in Ahmedabad on Sunday.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: മൂന്നു വിക്കറ്റിന് ദക്ഷിണാഫ്രിക്ക മൂക്കുകുത്തി, ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍
മൂന്നു വിക്കറ്റിന് ദക്ഷിണാഫ്രിക്ക മൂക്കുകുത്തി, ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0cyDO00-ar9xYmMTfi-yD5q-PFkFH6tHZnUPWuffExCpWcxwsxf_cNDTknW6TCzjeiE-71iqq4aiI8ErAp9Y2FPJRtvrVeH4xGU2RCYdPthXMhXApoDjMWbvIpEGM8nuRJxOSnGMP-A11NnjuEc85HY3ze_LLEn8K5i2TThqdVsPICyYzbLvSWyehEQ4/s320/australia.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0cyDO00-ar9xYmMTfi-yD5q-PFkFH6tHZnUPWuffExCpWcxwsxf_cNDTknW6TCzjeiE-71iqq4aiI8ErAp9Y2FPJRtvrVeH4xGU2RCYdPthXMhXApoDjMWbvIpEGM8nuRJxOSnGMP-A11NnjuEc85HY3ze_LLEn8K5i2TThqdVsPICyYzbLvSWyehEQ4/s72-c/australia.jpg
www.vyganews.com
https://www.vyganews.com/2023/11/australia-defeated-south-africa-by.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/australia-defeated-south-africa-by.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy