അഫ് ഗാനിസ്ഥാന്‍ ഉറപ്പിച്ച ജയം തട്ടിയെടുത്ത് മാക്‌സ് വെല്‍ ഷോ, 201 നോട്ട് ഔട്ട്, ഓസ്‌ട്രേലിയ സെമിയില്‍

Glenn Maxwell took an incredible swing of the bat to seal Afghanistan's almost-certain victory at Wankhade stadium. Australia defeated Afghanistan


മുംബയ് : വാംഖഡെയില്‍ അഫ് ഗാനിസ്ഥാന്‍ ഏതാണ്ട് ഉറപ്പിച്ച ജയം അവിശ്വസനീയ കരുത്തോടെ ബാറ്റ് വീശി ഗ്‌ളെന്‍ മാക്‌സ് വെല്‍ പിടിച്ചെടുത്തു. മാക്‌സ് വെലിന്റെ ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മൂന്നു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ ഓസ്‌ട്രേലിയ തകര്‍ത്തു. ഒപ്പം ലോക കപ്പ് സെമിയിലേക്കുള്ള ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.

പേശി വലിവിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിയ മാക്‌സ് വെല്‍ അവസാന ഓവറുകളില്‍ സിക്‌സും ഫോറും മാത്രം പറത്തിയാണ് ജയം കൈപ്പിടിയിലാക്കിയത്. 128 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതമാണ് മാക്‌സ് വെല്‍ 201 റണ്‍സ് നേടിയത്.

91 റണ്‍സിന് ഏഴു വിക്കറ്റ് എന്ന നിലയിലേക്കു കൂപ്പുകുത്തി പരാജയം ഉറപ്പിച്ച അവസ്ഥയില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് ഒറ്റയ്ക്കു മാക്‌സ് വെല്‍ ചുമലിലേറ്റിയത്. ഒടുവില്‍ 19 പന്ത് ബാക്കിനിറുത്തിയായിരുന്നു മാക്‌സ് വെല്‍ സ്വന്തം ടീമിന്റെ സെമി ഉറപ്പിച്ചത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നേടാന്‍ അഫ് ഗാനിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ മാത്രം മതിയായിരുന്നു. അതിനിടയിലാണ് മാക്‌സ് വെല്‍ കയറിനിന്നത്. അഞ്ച് തവണ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു കളിയുടെ തുടക്കത്തില്‍ കാണാനായത്.

ഏഴാം ഓസ്ട്രേലിയന്‍ വിക്കറ്റ് വീണതോടെ ഹഷ്മത്തുള്ള ഷാഹിദിയും കൂട്ടുകാരും ജയം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വീണതിനു ശേഷമാണ് ഓസ്‌ട്രേലിയ പൊരുതിക്കയറിയത്. 68 പന്തില്‍ 12 റണ്‍സുമായി പാറ്റ് കമിന്‍സ് മാക്‌സ് വെലിനു പൊരുതാന്‍ വഴിയൊരുക്കിക്കൊടുത്തു. കമിന്‍സിന്റെ ബുദ്ധിപരമായ ഇടപെടല്‍ ഇല്ലെങ്കില്‍ ഈ ജയം അസാദ്ധ്യമായിരുന്നു.

നവീന്‍ ഉള്‍ ഹഖ്, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ (143 പന്തില്‍ 129 നോട്ടൗട്ട്) ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ് ഗാനിസ്ഥാന്‍ ബാറ്ററായി മാറിയതോടെ ടീമിനെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 എന്ന നിലയില്‍ എത്തിച്ചു. 18 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ റാഷിദ് ഖാന്റെ പ്രകടനവും ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ് ഗാനിസ്ഥാന് മികച്ച സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായകമായി.

Summary: Glenn Maxwell took an incredible swing of the bat to seal Afghanistan's almost-certain victory at Wankhade stadium. Australia defeated Afghanistan by three wickets on the strength of Max Well's double century. And secured a berth to the World Cup semi-finals.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5720,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12643,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1810,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,447,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1242,
ltr
item
www.vyganews.com: അഫ് ഗാനിസ്ഥാന്‍ ഉറപ്പിച്ച ജയം തട്ടിയെടുത്ത് മാക്‌സ് വെല്‍ ഷോ, 201 നോട്ട് ഔട്ട്, ഓസ്‌ട്രേലിയ സെമിയില്‍
അഫ് ഗാനിസ്ഥാന്‍ ഉറപ്പിച്ച ജയം തട്ടിയെടുത്ത് മാക്‌സ് വെല്‍ ഷോ, 201 നോട്ട് ഔട്ട്, ഓസ്‌ട്രേലിയ സെമിയില്‍
Glenn Maxwell took an incredible swing of the bat to seal Afghanistan's almost-certain victory at Wankhade stadium. Australia defeated Afghanistan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg24TrLdFEX1QtSNEQ9Kk5cP6bTHvWaZPufbR8kkCOZWKrM3mNhCw-Ql8uA7GwD8aRm5SJela-_6prkrf7Wvwt8jBGXA4Wyu-M4N8am0aCJUlhQ__Yj_Zjpg3D9fBT1roqXmbwmZHJKNfVGEce8ZUWkBXPzsu3FlADVRQZnyj-zqcvEPY8xZvSF_BE_4Lo/w640-h364/glen%20maxwell1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg24TrLdFEX1QtSNEQ9Kk5cP6bTHvWaZPufbR8kkCOZWKrM3mNhCw-Ql8uA7GwD8aRm5SJela-_6prkrf7Wvwt8jBGXA4Wyu-M4N8am0aCJUlhQ__Yj_Zjpg3D9fBT1roqXmbwmZHJKNfVGEce8ZUWkBXPzsu3FlADVRQZnyj-zqcvEPY8xZvSF_BE_4Lo/s72-w640-c-h364/glen%20maxwell1.jpg
www.vyganews.com
https://www.vyganews.com/2023/11/australia-defeated-afghanistan-by-three.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/australia-defeated-afghanistan-by-three.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy