Actress Karthika Nair got married
തിരുവനന്തപുരം: നടി കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോനാണ് വരന്. ഞായറാഴ്ച തിരുവനന്തപുരത്തുവച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യന്‍ സിനിമാ ലോകത്തെ നിരവധി താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തെലുങ്ക് താരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധിക ശരത്കുമാര്, സുഹാസിനി രേവതി, മേനക, പൂര്‍ണിമ ഭാഗ്യരാജ് എന്നിങ്ങനെ നീളുന്നു വിവാഹത്തിനെത്തിയ താരനിര.
താരസഹോദരങ്ങളായ അംബിക - രാധയിലെ രാധയുടെ മകളാണ് കാര്‍ത്തിക. കാര്‍ത്തികയുടെ സഹോദരി തുളസിയും നടിയാണ്.
2009 ല്‍ തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റംകുറിച്ച കാര്‍ത്തിക നായര്‍ തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തിളങ്ങി. കോ, അന്നക്കൊടി, മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ദമ്മ്, ബ്രദര്‍ ഓഫ് ബൊമ്മലി, ബൃന്ദാവന തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Karthika Nair, Marriage, Rohith Menon
COMMENTS