Actress Amala Paul got married
കൊച്ചി: നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തും ഗുജറാത്ത് സ്വദേശിയുമായ ജഗത് ദേശായിയാണ് വരന്. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്സായി ജോലി ചെയ്യുകയാണ് ജഗത് ദേശായി. ഇരുവരുടെയും എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ വൈറലായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി ഒരു അവധിക്കാല യാത്രയ്ക്കിടെയാണ് ജഗത്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നടിയുടെ രണ്ടാം വിവാഹമാണിത്.
ആദ്യ വിവാഹം തമിഴ് സംവിധായകന് എ.എല്‍ വിജയ്യുമായായിരുന്നു. എന്നാല്‍ ഇവര്‍ മൂന്നു വര്‍ഷത്തെ വിവാഹ ജീവിതം ഉപേക്ഷിച്ച് വിവാഹമോചിതരാകുകയായിരുന്നു. പിന്നീട് നടി ഗായകന് ഭവ്നിന്ദര് സിങ്ങുമായി ലിവിങ് റിലേഷനിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Keywords: Actress Amala Paul, Marriage, Kochi, Goa
COMMENTS