Actor Kalabhavan Haneef passes away
കൊച്ചി: നടന് കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശിയാണ്.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സീരിയലുകളിലും തിളങ്ങിയ നടനാണ് കലാഭവന്‍ ഹനീഫ്. കലാഭവനിലൂടെയാണ് ഹനീഫ് ശ്രദ്ധിക്കപ്പെട്ടത്.
ദിലീപ് നായകനായ ഈ പറക്കും തളികയിലെ മണവാളന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകങ്ങളിലൂടെയും മിമിക്രി താരമായും കലാജീവിതം ആരംഭിച്ച ഹനീഫ് 1991 ല്‍ മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
Keywords: Kalabhavan Haneef , Actor & Mimicri artist, Passed away
COMMENTS