കൊല്ലം: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അഭികേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ ആദ്യം കണ്ടത് ധനഞ...
കൊല്ലം: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അഭികേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ ആദ്യം കണ്ടത് ധനഞ്ജയ എന്ന വിദ്യാര്‍ത്ഥിനിയും, കൂട്ടുകാരും. ഇവര്‍ കൊല്ലം എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയെ അവര്‍ അവിടെ ഇരുത്തിയിട്ട് തിരിച്ച് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം.
കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്കി. ശേഷം സമാപത്തുണ്ടായിരുന്നവര് പൊലീസിനെ അറിയിച്ചെന്നും ധനഞ്ജയ പറയുന്നു. കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു.
അതേസമയം, രാത്രി ഒരു വീട്ടിലായിരുന്നെന്നും കൊണ്ടുപോയവരെ ആരെയും അറിയില്ലെന്നും അബികേല്‍ പറഞ്ഞു.
കുട്ടി മാസ്ക് ധരിച്ചിരുന്നെന്നു ആദ്യം കണ്ട ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ അബിഗേല്‍ എന്ന് പറഞ്ഞെന്നും ഇയാള്‍ വിശദീകരിച്ചു. പൊലീസ് ദൃക്സാക്ഷികളുമായി ആശ്രാമം മൈതാനത്ത് തെളിവെടുപ്പ് നടത്തി. കുട്ടിയെ കടത്തിക്കൊണ്ടു പോയവര്‍ രക്ഷപെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഏറ്റവും വേഗത്തില്‍ നടത്തുന്നുണ്ട്.
Key words: Abhigail, Kerala, Kollam, Missing
COMMENTS