വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വന്‍ തീപിടിത്തം. 23 ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രിയാണു തീപിടിത്തമുണ...
വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വന്‍ തീപിടിത്തം. 23 ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രിയാണു തീപിടിത്തമുണ്ടായത്. 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തല്‍.
ബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി. ഒരു ബോട്ടിലുണ്ടായ തീപിടിത്തം മറ്റു നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി.
എങ്കിലും തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Key words: Fire, Fishing harbor, Visakhapatnam
COMMENTS