ലഖ്നൗ: ഐസിസി ലോകകപ്പില്‍ ഓസ്ട്രേലിയയെ 134 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക മികച്ച തുടക്കം നേടിയതോടെ തകര്‍ന്നടിഞ്ഞ് മഞ്ഞപ്പട. ആദ്യം ബാറ്റ് ച...
ലഖ്നൗ: ഐസിസി ലോകകപ്പില്‍ ഓസ്ട്രേലിയയെ 134 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക മികച്ച തുടക്കം നേടിയതോടെ തകര്‍ന്നടിഞ്ഞ് മഞ്ഞപ്പട.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മികച്ച സെഞ്ചുറിയുടെയും എയ്ഡന്‍ മാര്‍ക്രമിന്റെ 44 പന്തില്‍ 56 റണ്‍സിന്റെയും മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സിന് പുറത്താകുകയായിരുന്നു. 134 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ഓസീസ് ഇന്ത്യയോടും തോറ്റിരുന്നു.
Keywords: World Cup Cricket, Australia, South Africa
COMMENTS