ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്ത...
ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 97 പന്തുകള്‍ നേരിട്ട കോലി, ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെയാണ് നാല്പത്തിയെട്ടാം സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്.
42ാം ഓവറിലെ മൂന്നാം പന്തില്‍ സിക്സര്‍ നേടി കോലി തന്റെ സെഞ്ച്വറിയും ഒപ്പം ഇന്ത്യയുടെ വിജയവും ഉറപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (40 പന്തില്‍ 48) ശുഭ്മാന്‍ ഗില്ലും (55 പന്തില്‍ 53) ചേര്‍ന്ന കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
Key words: Cricket, India, Bangladesh
COMMENTS