കൊച്ചി: വിദേശ വനിതയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബാന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷ...
കൊച്ചി: വിദേശ വനിതയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബാന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്.
വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഷാക്കിര്‍ സുബ്ഹാന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തുടര്‍ന്നാണ് വിദേശത്തുനിന്നും ഇയാള്‍ നാട്ടിലെത്തിയത്.
ഷാക്കിറിന് കേസില്‍ നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍ ഷാക്കിര്‍ സുബാന് കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന് പ്രതികരിച്ചു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയന്നും പ്രതികരിച്ചു.
COMMENTS