Vizhinjam port is ready to receive the Chinese vessel Shenhua 15. Chief Minister Pinarayi Vijayan and Union Ports Minister Sarbananda Sonowal flagged
തിരുവനന്തപുരം : ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും നേതൃത്വത്തില്‍ കപ്പലിനെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.
ആദ്യ കപ്പല്‍ അടുത്തുവെങ്കിലും വിഴിഞ്ഞത്ത് ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്.
തടസ്സങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനെതിരോ ചില രാജ്യാന്തര ലോബികള്‍ നിന്നു. തടസ്സങ്ങള്‍ പലതുണ്ടായിരുന്നിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായി. ഈ പ്ദ്ധതി ജനങ്ങള്‍ വലിയ തോതില്‍ ആഗ്രഹിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ഐക്യത്തോടെയും കൂട്ടായ്മയോടെയും ഏതു പ്രതിസന്ധിയേയും മറികടക്കുമെന്ന് നമ്മള് തെളിയിച്ചു. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകും, അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളായിയുരുന്നു മുഖ്യാതിഥി. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രിമാരും വി ഡി സതീശന് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിഴിഞ്ഞം ഇടവക പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധി്ച്ചു. എന്നാല്‍, ലത്തീന്‍ സഭാ നേതൃത്വം പരിപാടിയില്‍ പങ്കെടുത്തില്ല.
Summary: Vizhinjam port is ready to receive the Chinese vessel Shenhua 15. Kerala Chief Minister Pinarayi Vijayan and Union Ports Minister Sarbananda Sonowal flagged in and received the ship.
COMMENTS