തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ...
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്.
സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പിന്റെ വിശദീകരണം.
വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മിഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ നിയമ തടസം ഉണ്ടെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
Key words: Veena Vijayan, Exalogic, Tax, Pinarayi Vijayan
COMMENTS