Two people were burnt to death after a speeding bus hit a CNG auto at Maidanapally at Kathirur near Koothuparamba in Kannur district
കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കതിരൂരില്‍ ആറാംമൈല്‍ മൈതാനപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ ബസ്സിടിച്ച് സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു.
തൂവക്കുന്ന് നിവാസികളായ അഭിലാഷ്, ഷെജീഷ് എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
വൈകിട്ട് തലശേരിയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് അമിത വേഗത്തില്‍ പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് പൊട്ടിത്തെറിയോടെ തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. തീഗോളമായി മാറിയ ഓട്ടോയില്‍ നിന്ന് ഇരുവരെയും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Summary: Two people were burnt to death after a speeding bus hit a CNG auto at Maidanapally at Kathirur near Koothuparamba in Kannur district. Abhilash and Shejeesh, residents of Thuvakunn, met with a tragic end.
COMMENTS