TV artist Binu B Kamal arrested for sexual assaulting female student in bus
തിരുവനന്തപുരം: ബസില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ടെലിവിഷന്‍ താരം അറസ്റ്റില്‍. ടിവി - സ്റ്റേജ് കോമഡി താരം ബിനു.ബി കമാലാണ് അറസ്റ്റിലായത്. 21 വയസുള്ള വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച വൈകുന്നേരം തമ്പാനൂരില്‍ നിന്നു നിലമേലേക്കു പോകുന്ന ബസിലാണ് സംഭവം അരങ്ങേറിയത്.
കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. വട്ടപ്പാറയ്ക്ക് സമീപത്തുവച്ചാണ് സംഭവം നടന്നത്.
തുടര്‍ന്ന് പെണ്‍കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടുകയും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Keywords: TV artist Binu B Kamal, Arrest, sexual assault, Bus, Police
COMMENTS