Traffic rule violation cases forward to court can be withdrawn
തിരുവനന്തപുരം: പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികളിലെത്തിയ കേസുകള്‍ തിരികെ മോട്ടോര്‍ വാഹനവകുപ്പിലേക്കെത്തുന്നു. നാലരലക്ഷത്തോളം കേസുകളാണ് ഇത്തരത്തില്‍ മോട്ടോര്‍വാഹനവകുപ്പ് തിരികെ വിളിക്കുന്നത്.
ഇതോടെ വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസില്‍ നിന്നോ കുറ്റം ചുമത്തിയ ഓഫീസില്‍ നിന്നോ കേസുകള്‍ തിരിച്ചെടുത്ത് പിഴ അടയ്ക്കാനാകും. ഓണ്‍ലൈനിലും പിഴ അടയ്ക്കാനാകും. ഇതിനായി യൂസര്‍ നെയിമും പാസ്വേഡും ലഭിക്കും. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പോലും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥയുണ്ട്.
ഇ - ചെലാന്‍ വഴി പിഴ ചുമത്തുന്ന കേസുകള്‍ 30 ദിവത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതികളിലേക്കും 60 ദിവസത്തിനകം റെഗുലര്‍ കോടതികളിലേക്കും പോകുകയാണ് പതിവ്. നിരവധി ആളുകള്‍ വിവരം അറിയാതെയും പോകുന്നുണ്ട്. ഇതോടെ ഇത്തരം കേസുകള്‍ യാഥാസമയം അറിയാതെ കോടതിയിലായതുമൂലം പ്രയാസമനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസമാകും.
Keywords: Traffic rule violation, withdrawn, Court, forward
COMMENTS