സ്റ്റാ റ്റസില് ഇഷ്ടാനുസരണം സമയം ക്രമീകരിക്കാന്‍ സാധിക്കുന്നതടക്കം മൂന്ന് പുതിയ അപ്ഡേറ്റുകളുമായി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്സ് ആപ്പ്. ...
സ്റ്റാറ്റസില്‍ ഇഷ്ടാനുസരണം സമയം ക്രമീകരിക്കാന്‍ സാധിക്കുന്നതടക്കം മൂന്ന് പുതിയ അപ്ഡേറ്റുകളുമായി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്സ് ആപ്പ്.
24 മണിക്കൂര്‍ വരെ മാത്രമായിരുന്നു ഇതുവരെ സ്റ്റാസുകള്‍ക്ക് അനുവദിച്ച സമയദൈര്‍ഘ്യം. എന്നാല്‍ ഇനി മുതല്‍ ഇത് പരമാവധി 2 ആഴ്ച വരെ നീട്ടാന്‍ സാധിക്കും. അടുത്തിടെ ടെലഗ്രാമും സമയ പരിധി തെരഞ്ഞെടുക്കാവുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്ട്സ് ആപ്പ് നടപ്പിലാക്കിയ ഈ പുതിയ ഫീച്ചറിന് ആരാധകര്‍ ഏറെയാണ്.
ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ്കള് എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്കാന് സാധിക്കുന്ന ഫീച്ചറാണ് രണ്ടാമത്തെ അപ്ഡേറ്റ്. നിലവില്‍ ഈ സംവിധാനം ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
2.23.20.20 ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ സേവനം ലഭ്യമാകും. വീഡിയോയോ ചിത്രങ്ങളോ സ്ക്രീനില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സന്ദേശമയയക്കലിലെ തടസങ്ങള്‍ ഒഴിവാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത അപ്ഡേറ്റ് വാട്സ്ആപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളുടെ ചെക്ക് മാര്‍ക്ക് ( വെരിഫൈഡ് മാര്‍ക്ക്) പച്ചയില്‍ നിന്ന് നീലയിലേക്ക് മാറ്റുമെന്നതാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയെ പോലെയാക്കി മെറ്റയുടെ പ്ലാറ്റഫോമുകളില്‍ ഏകീകൃത സ്വഭാവം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Keywords: Whatsapp, Update
COMMENTS